ഈ വർഷത്തെ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഫലപ്രഖ്യാപനം ഇന്ന്

വൈകിട്ട്  3 മണിക്കാണ് ഫലപ്രഖ്യാപനം.വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്.

author-image
Greeshma Rakesh
Updated On
New Update
higher secondary exam result

higher secondary and vocational higher secondary exam result declaration today

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട്  3 മണിക്കാണ് ഫലപ്രഖ്യാപനം.വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്.ശേഷം ഒരു മണിക്കൂറിനുള്ളിൽ തന്നെ സൈറ്റുകളിൽ ഫലം അറിയാൻ സാധിക്കും.

കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്.സംസ്ഥാനത്ത് 4,41,120 വിദ്യാർത്ഥികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്.സംസ്ഥാനത്തൊട്ടാകെ 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകരാണ് പരീക്ഷ മൂല്യനിർണ്ണയം പൂത്തിയാക്കിയത്.  ഏപ്രിൽ മൂന്ന് മുതൽ 24 വരെയാണ് ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം നടന്നത്.82.95 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷം മെയ് 25നായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്.

ഫലമറിയുന്നതിനായി വിപുലമായ സംവിധാനമാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്.ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിൽ ഫലം ലഭ്യമാകും. ഇതിനായി വിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. 

www.keralaresults.nic.in

 www.vhse.kerala.gov.in

 www.results.kite.kerala.gov.in

www.prd.kerala.gov.in

www.examresults.kerala.gov.in

www.results.kerala.nic.inഎന്നീ വെബ്സൈറ്റുകളിലും പിആർഡി ലൈവ് മൊബൈൽ ആപ്പിലും ലഭ്യമാകും. 

 

kerala news Higher Secondary vocational higher secondary exam result