പോക്‌സോ കേസില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകന്‍ അറസ്റ്റില്‍

നിലവില്‍ ഇയാള്‍ക്കെതിരെ താമരശ്ശേരി, കുന്ദമംഗലം സ്റ്റേഷനുകളിലായി സ്‌കൂള്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതിനും, ടീച്ചര്‍മാരെ അസഭ്യം പറഞ്ഞതിനും, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനും കേസുകള്‍ നിലവിലുണ്ട്.

author-image
Prana
New Update
abuse

കോഴിക്കോട് പോക്‌സോ കേസില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകന്‍ അറസ്റ്റില്‍. ഓമശ്ശേരി മങ്ങാട് പുത്തൂര്‍ കോയക്കോട്ടുമ്മല്‍ എസ് ശ്രീനിജ് ആണ് അറസ്റ്റിലായത്.രണ്ട് വിദ്യാര്‍ഥിനികളോട് അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പരാതി നല്‍കാന്‍ സ്‌കൂളിലെത്തിയപ്പോള്‍ അധ്യാപകന്‍ ഇവരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. നിലവില്‍ ഇയാള്‍ക്കെതിരെ താമരശ്ശേരി, കുന്ദമംഗലം സ്റ്റേഷനുകളിലായി സ്‌കൂള്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതിനും, ടീച്ചര്‍മാരെ അസഭ്യം പറഞ്ഞതിനും, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനും കേസുകള്‍ നിലവിലുണ്ട്.

POCSO Case