/kalakaumudi/media/media_files/2026/01/03/thokku-2026-01-03-19-01-57.jpg)
തിരുവനന്തപുരം: ഇടതുപക്ഷത്തെയും കൊണ്ടെ വെള്ളാപ്പള്ളി നടേശന്‍ പോകൂ എന്ന് അഖില ഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് ഹിമവല്‍ ഭദ്രാനന്ദ. ഒരു മാന്‍ഡ്രേക്ക് ആണ് വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഭയമാണെന്ന് തോന്നുന്നുവെന്നും ഹിമവല്‍ ഭദ്രാനന്ദ കുറ്റപ്പെടുത്തി.
വെള്ളാപിള്ളിയ്ക്ക് എതിരെ ചോദ്യം ചോദിക്കുന്നവരെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. കപട സമുദായ സ്‌നേഹമാണ് വെള്ളാപ്പള്ളിയുടേത് നിരവധി കേസുകളില്‍ പ്രതിയാണ് വെള്ളാപ്പിള്ളി നടേശന്‍. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. എന്നാല്‍ വെള്ളാപ്പള്ളിയെ അദ്ദേഹം ഇപ്പോള്‍ ഭയക്കുന്നുണ്ടെന്നാണ് തന്റെ സംശയമെന്നും ഹിമവല്‍ ഭദ്രാനന്ദ വിമര്‍ശിച്ചു.
അതേസമയം, വിദ്വേഷ പരാമര്‍ശത്തില്‍ വിശദീകരണവുമായി വെള്ളാപ്പള്ളി നടേശന്‍ എത്തിയിരുന്നു. റിപ്പോര്‍ട്ടറെ മത തീവ്രവാദിയെന്ന് വിളിച്ചിട്ടില്ലെന്നും തീവ്രമായി സംസാരിക്കുന്നവന്‍ തീവ്രവാദിയെന്നാണ് പറഞ്ഞതതെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
