ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കണമെന്ന് ഹിന്ദു ഐക്യവേദി

കേരളത്തിൽ അനധികൃതമായി തമ്പടിച്ചിരിക്കുന്ന മുഴുവൻ ബംഗ്ലാദേശികളെയും അടിയന്തരമായി പുറത്താക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

author-image
Shyam Kopparambil
New Update

കൊച്ചി: കേരളത്തിൽ അനധികൃതമായി തമ്പടിച്ചിരിക്കുന്ന മുഴുവൻ ബംഗ്ലാദേശികളെയും അടിയന്തരമായി പുറത്താക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ബംഗ്ലാദേശി കുടിയേറ്റക്കാർ കേരളത്തിൽ തമ്പടിച്ചിട്ടുണ്ട്. ഇവരിൽ പലർക്കും ഒളിച്ചു ജീവിക്കാനും മയക്കുമരുന്ന് കടത്തുൾപ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും മതപരിഗണനയാൽ പ്രാദേശിക സഹായം ലഭിക്കുന്നതായും മാദ്ധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അക്രമം നടത്തുന്നതിന് നേതൃത്വം നൽകിയ ജമാഅത്തെ ഇസ്ലാമിയെ ഇന്ത്യയിൽ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.

ernakulam kerala kochi