/kalakaumudi/media/media_files/2025/04/07/LCVaMtDH6uNispN2Vyqi.jpg)
കൊച്ചി: ജീവനക്കാരുടെ വിവരങ്ങൾ കൈമാറാതെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ്. ജില്ലാ ലേബർ ഓഫീസർ പി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എറണാകുളം പാലാരിവട്ടത്തെ ഓഫീസിൽ പരിശോധനക്കെത്തിയപ്പോഴായിരുന്നു കമ്പനി അധികൃതരുടെ ഒളിച്ചോട്ടം.ഇടയാർ, കളമശേരി തുടങ്ങിയ പ്രദേശങ്ങളിലും കമ്പനിക്ക് പ്രൊഡക്ഷൻ യൂണിറ്റുകളുണ്ട്. ഇവിടെത്തെ ഉൾപ്പടെ ജീവനക്കാരുടെ രേഖകൾ ജില്ലാ ലേബർ ഓഫീസർ ആവശ്യപ്പെട്ടിട്ടും കൈമാറിയില്ല.എറണാകുളത്തെ ഓഫീസിൽ പരിശോധനക്കെത്തിയപ്പോൾ 11 സ്ഥിര ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. ട്രെയിനികളെ ഉൾപ്പടെയുള്ളവരുടെ രേഖകൾ ലേബർ ഓഫീസർ മുമ്പാകെ കൈമാറിയില്ല.അഞ്ചു ദിവസത്തിനകം മുഴുവൻ ജീവനക്കാരുടെ വിവരങ്ങൾ കൈമാറണമെന്ന് ജില്ലാ ലേബർ ഓഫീസർ നോട്ടീസ് നൽകി.