ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇന്ത്യയിൽ ഇടമില്ല: കെ വേണു

'ഭിന്നിപ്പിന്റെ വർഗീയ മാർഗ്ഗം, ചേർത്തുനിർത്തലിൻറെ  ഗാന്ധിമാർഗ്ഗം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യ പ്രഭാക്ഷണം നത്തുകയായിരുന്നു അദ്ദേഹം.

author-image
Vishnupriya
New Update
ar
കൊച്ചി: ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇന്ത്യയിൽ ഇടമില്ലെന്ന് എല്ലാവരും തിരിച്ചറിയണമെന്ന് സാമൂഹ്യ പ്രവർത്തകൻ കെ വേണു. എറണാകുളം ഡിസിസിയുടെയും സബർമതി പഠന ഗവേഷണ കേന്ദ്രത്തിൻറെയും നേതൃത്വത്തിൽ മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റ് ആയതിൻറെ നൂറാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി 'ഭിന്നിപ്പിന്റെ വർഗീയ മാർഗ്ഗം, ചേർത്തുനിർത്തലിൻറെ  ഗാന്ധിമാർഗ്ഗം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യ പ്രഭാക്ഷണം നത്തുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിനുവേണ്ടി വാദിക്കുന്ന എല്ലാവർക്കും ഇന്ത്യയുടെ ഇപ്പോഴത്തെ പോക്കിൽ ആശങ്കയുണ്ട്. ഇതിനിടയിൽ ആശ്വാസം പകരുന്നതായിരുന്നു കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പ് ഫലം. അത്ര എളുപ്പത്തിൽ രാജ്യത്തെ മോദിക്കും കൂട്ടർക്കും സ്വന്തമാക്കുവാൻ കഴിയില്ലെന്ന സന്ദേശമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് നൽകിയത്. ഇന്ത്യൻ ജനാധിപത്യത്തിന് അതിജീവനശേഷി ഉണ്ടെന്ന് മനസ്സിലാക്കി തന്നു കഴിഞ്ഞ  തെരഞ്ഞെടുപ്പ്. രാജ്യത്തിന്റെ ജനാധിപത്യം കരുത്തുറ്റതാണെന്നും  ബോധ്യമായതായും വേണു കൂട്ടിച്ചേർത്തു.

ഗാന്ധിയെ കൊന്ന പ്രത്യശാസ്ത്രത്തിൻറെ പേരാണ് വർഗീയതയെന്നും ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി  ടെക്നോ ഫ്യൂഡലിസം ആണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ടെക്നോ ഫ്യൂഡലിസമാണെന്നും ചടങ്ങിൽ പ്രസംഗിച്ച എൻ ഇ സുനീർ അഭിപ്രായപ്പെട്ടു. ഡിസിസി പ്രസിഡൻറ് മുഹമ്മദ്‌ ഷിയാസ് അധ്യക്ഷനായിരുന്ന സെമിനാറിൽ ഡോ. മാത്യു കുഴൽനാടൻ എംഎൽഎ, കെ പി ധനപാലൻ, ഡോമനിക് പ്രസൻറെഷൻ, ഡോ. എം സി ദിലീപ് കുമാർ, ഡോ. ടി എസ് ജോയി, ഷൈജു കേളന്തറ, അഡ്വ. കെ വി സജീവൻ,  ടി ആർ ഷാജു എന്നിവർ പ്രസംഗിച്ചു.
K Venu