/kalakaumudi/media/media_files/6HuRcVnVXIFeAm9ljWRu.jpeg)
കൊച്ചി: എറണാകുളം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ ഹിരോഷിമാ ദിനാചരണം പൂണിത്തുറ സെന്റ് ജോർജ് യുപി സ്കൂളിൽ സംഘടിപ്പിച്ചു. എറണാകുളം വൈഎംസിഎ പ്രസിഡന്റെ ഡോ. ടെറി തോമസ് എടത്തൊട്ടി ഉദ്ഘാടനം ചെയ്തു. സെന്റ് ജോർജ് യുപി സ്കൂൾ ഹെഡ്മിസ്ട്രസ്. സിസ്റ്റർ ആനി ജോർജ് മുഖ്യഅതിഥിയായിരുന്നു. കെ. ആർ. ബെക്സൺ ചെയർമാൻ പ്രോഗ്രാം കമ്മിറ്റി പ്രതീകാത്മകമായ വെള്ളരിപ്രാവിനെ പറത്തി വിട്ടു കൊണ്ട് ദിനാചരണത്തിന് തുടക്കം കുറിച്ചു തുടർന്ന് ലോക സമാധാന റാലി നടത്തി. എബ്രഹാം സൈമൺ, സന്തോഷ് ബാബു, സജി എബ്രഹാം, ജെറി വിൽസൺ, ആൻറ്റോ ജോസഫ് ജനറൽ സെക്രട്ടറി എന്നിവർ സംസാരിച്ചു.