ഹൈസെൻസും ഗോപുനന്തിലത്ത്ഗ്രൂപ്പും കൈകോർക്കുന്നു

കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ഗൃഹോപകരണബ്രാൻഡായ ഹൈസെൻസ് പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗോപു നന്തിലത്ത് ഗ്രൂപ്പുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നു. കേരളത്തിലെ ഉപഭോക്താക്കൾക്ക് ഏറ്റവും നൂതനമായ ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സഹകരണം.

author-image
Devina
New Update
gopu

കൊച്ചി: കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ഗൃഹോപകരണബ്രാൻഡായ ഹൈസെൻസ് പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗോപു നന്തിലത്ത് ഗ്രൂപ്പുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നു.

കേരളത്തിലെ ഉപഭോക്താക്കൾക്ക് ഏറ്റവും നൂതനമായ ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സഹകരണം.

ഗോപു നന്തിലത്ത് ഗ്രൂപ്പിന്റെ കേരളത്തിലുടനീളമുള്ള 60 ലധികം നന്തിലത്ത് ജിമാർട്ട് ഷോറൂമുകളിൽ ഹൈസെൻസിന്റെ അത്യാധുനിക ടെലിവിഷനുകളും മറ്റ് പ്രീമിയം ഗൃഹോപകരണങ്ങളുടെയും വിപുലമായ ശ്രേണി ലഭ്യമാകുമെന്ന് ഇന്ത്യയുടെ ഹൈസെൻസ് സിഇഒ പങ്കജ് റാണ പറഞ്ഞു.

 ലോകോത്തര നിലവാരമുള്ള സാങ്കേതികവിദ്യയിൽ ഏറ്റവും മികച്ച വിലയിൽ കേരളത്തിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് ഗോപു നന്തിലത്ത് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗോപു നന്തിലത്ത് വ്യക്തമാക്കി.