കേരളത്തിന് ചരിത്ര നേട്ടം; എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയം

എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയം. കൊല്ലം ഇടവട്ടം സ്വദേശി ഷിബുവിന്റെ ഹൃദയം നേപ്പാള്‍ സ്വദേശി ദുര്‍ഗയ്ക്ക് മാറ്റിവെച്ചു.

author-image
Shyam
New Update
heart

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയം. കൊല്ലം ഇടവട്ടം സ്വദേശി ഷിബുവിന്റെ ഹൃദയം നേപ്പാള്‍ സ്വദേശി ദുര്‍ഗയ്ക്ക് മാറ്റിവെച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നാണ് ഹൃദയവുമായി എയര്‍ ആംബുലന്‍സ് എറണാകുളത്തെത്തിയത്. കൊച്ചിയില്‍ നടന്നത് രാജ്യത്തെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രികളിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ്.വാഹനാപകടത്തിലാണ് ഷിബുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്.ഷിബുവിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയം, 2 നേത്ര പടലങ്ങള്‍, സ്‌കിന്‍ എന്നിവ ദാനം ചെയ്യും. ഒരു വൃക്കയും കരളും കിംസിലെ രോഗിയില്‍ മാറ്റിവെച്ചു. ഹാര്‍ട്ട് വാല്‍വ്, നേത്രപടലങ്ങള്‍ എന്നിവ രോഗികള്‍ക്ക് കൈമാറാനായി സൂക്ഷിച്ച് വെക്കും.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മുന്‍പ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കിലും ഒരു ജില്ലാ തല ആശുപത്രിയില്‍ ഇത് ആദ്യമായാണ്. കഴിഞ്ഞ ആറ് മാസത്തിലധികമായി ജനറല്‍ ആശുപത്രിയില്‍ ദുര്‍ഗ ചികിത്സയിലാണ്. ഹൃദയസംബന്ധമായ ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി എന്ന രോഗത്തിനടിമയാണ് യുവതി. അമ്മയും സഹോദരിയും ഇതേ അസുഖം ബാധിച്ചാണ് മരിച്ചത്. പിതാവും നേരത്തേ മരിച്ചിരുന്നു. സഹോദരന്‍ മാത്രമാണ് ഇപ്പോള്‍ കൂട്ടിനുള്ളത്.

Ernakulam General Hospital