ലഹരിക്കെതിരെ "അലേർട്ട് തൃക്കാക്കര ക്യാമ്പയിനിൽ ചരിത്രമായി

ലഹരിവിമുക്ത തൃക്കാക്കരയ്ക്കായ് വിട്ടു മുറ്റ കുട്ടായ്മ എന്ന മുദ്രവാക്യം ഉയർത്തി "അലേർട്ട് തൃക്കാക്കര" എന്ന ക്യാമ്പയിൻ ജനങ്ങളുടെ പങ്കാളിത്വം കൊണ്ട് ശ്രദ്ദേയമായി.തൃക്കാക്കരയിലെ വീടുകളിലും,ഫ്‌ളാറ്റുകളിലും,വില്ലകളിലുമായി 170 കേന്ദ്രങ്ങളിൽ ലഹരിക്കെതിരെ ജനജാഗ്രത സദസുകൾ സംഘടിപ്പിച്ചു.

author-image
Shyam Kopparambil
New Update
WhatsApp Image 2025-08-10 at 8.32.19 PM

തൃക്കാക്കര: ലഹരിവിമുക്ത തൃക്കാക്കരയ്ക്കായ് വിട്ടു മുറ്റ കുട്ടായ്മ എന്ന മുദ്രവാക്യം ഉയർത്തി "അലേർട്ട് തൃക്കാക്കര" എന്ന ക്യാമ്പയിൻ ജനങ്ങളുടെപങ്കാളിത്വംകൊണ്ട്ശ്രദ്ദേയമായി.തൃക്കാക്കരയിലെവീടുകളിലും,ഫ്‌ളാറ്റുകളിലും,വില്ലകളിലുമായി 170 കേന്ദ്രങ്ങളിൽ ലഹരിക്കെതിരെ ജനജാഗ്രത സദസുകൾ സംഘടിപ്പിച്ചു.

കാക്കനാട് ഡി.എൽ.എഫ് ഫ്ളാറ്റിൽ ചേർന്ന ജനജാഗത സദസ് ജി.സി.ഡി.എ മുൻ ചെയർമാൻ സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര പോലീസ് അസിസ്റ്റന്റ് കമ്മീഷണർ പി.എസ് ഷിജു ലഹരി വിരുദ്ധ സന്ദേശം നൽകി.അത്താണി കെന്റ് പാംവില്ലയിൽ യുവജന ക്ഷേമ ബോർഡ് മുൻ വൈസ് ചെയർമാൻ എസ്.സതീഷ്, ജന ജാഗ്രത സമിതി കൺവീനർ എ.ജി ഉദയകുമാർ , കലൂർ കെൻറ് ഫ്ലാറ്റിൽ കൊച്ചി മേയർ അഡ്വ. എം .അനിൽകുമാർ ,വെണ്ണലയിൽ സി.എം ദിനേശ് മണി , വാഴക്കാല കമ്പിവേലിയിൽ സി.കെ പരീത്, വൈറ്റിലയിൽ സി.കെ മണി ശങ്കർ എന്നിവരും ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്തു.

kochi