/kalakaumudi/media/media_files/2025/10/11/img-20251011-wa0010-2025-10-11-11-22-25.jpg)
എറണാകുളം: ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് കേരള സംസ്ഥാന പോലീസ് വകുപ്പിന്റെയും ഐ.എച്ച്.എം.എ കേരള ഘടകത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായുള്ള മാനസിക സമ്മർദ്ദ നിയന്ത്രണ ബോധവത്കരണ പരിപാടിക്ക് 'പ്രേരണ' എന്ന പേരിൽ തുടക്കമായി. 2025 ഒക്ടോബർ 10-ന് (വെള്ളി) വൈകിട്ട് 6 മണിക്ക് എറണാകുളം മറൈൻ ഡ്രൈവിലെ ജില്ലാ ട്രെയിനിങ് സെന്ററിൽ (എ.ആർ. ക്യാമ്പ്) നടന്ന സംസ്ഥാന തല ഉദ്ഘാടനം കേരള സംസ്ഥാന പോലീസ് മേധാവി രവഡ ചന്ദ്രശേഖർ ഐ.പി.എസ് നിർവഹിച്ചു. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐ.പി.എസ്, ഐ.എച്ച്.എം.എ കേരള സംസ്ഥാന പ്രസിഡന്റ് ഡോ. പരിമൾ ചാറ്റർജി, അശ്വതി ജിജി ഐ.പി.എസ്, ഡപ്യൂട്ടി പോലീസ് കമ്മീഷണർ വിനോദ് പിള്ള, ഡോ. മുഹമ്മദ് ഷമീം, ബിജു മേലാറ്റൂർ, ഡോ. ആയിഷ ഇ.കെ, ഡോ. ധന്യ ശശിധരൻ എന്നിവർ സംസാരിച്ചു. 'പ്രേരണ' ബോധവൽക്കരണം സംബന്ധിച്ച ഇ-മാഗസിൻ സംസ്ഥാന പോലീസ് മേധാവി പ്രകാശനം ചെയ്തു. ഈ വാർഷിക പരിപാടി വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലാ പോലീസ് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
