വർക്കല : ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു.വർക്കല താഴെവെട്ടൂരിലാണ് നാടിനെ നടുക്കിയ സംഭവം.ചരുവിള വീട്ടിൽ ഷാജഹാൻ (60) ആണ് കൊല്ലപ്പെട്ടത്.മയക്കുമരുന്ന് ഉപയോഗിച്ചതിന് യുവാക്കൾക്കെതിരെ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് വെട്ടി കൊലപ്പെടുത്തിയത്.
ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന താഴെ വെട്ടൂർ സ്വദേശി ഷാക്കിറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.