ഹരിതകർമസേനാംഗങ്ങളുടെ സത്യസന്ധത; ഉടമയ്ക്ക് 5 പവൻ സ്വർണം തിരികെ ലഭിച്ചു

ഹരിതകർമസേനാ പ്രവർത്തകരുടെ സത്യസന്ധതയ്ക്ക് കോട്ടുവള്ളി പഞ്ചായത്തിൽ ഹരിതകർമസേനാംഗങ്ങളുടെ സത്യസന്ധത നാടിനാകെ മാതൃകയായി.

author-image
Shyam Kopparambil
New Update
WhatsApp Image 2025-09-13 at 10.30.15 AM

കൊച്ചി: ഹരിതകർമസേനാ പ്രവർത്തകരുടെ സത്യസന്ധതയ്ക്ക് കോട്ടുവള്ളി പഞ്ചായത്തിൽ ഹരിതകർമസേനാംഗങ്ങളുടെ സത്യസന്ധത നാടിനാകെമാതൃകയായി. പഴയസാധനങ്ങൾ ശേഖരിക്കുന്നതിനിടെ ലഭിച്ച അഞ്ചു പവൻ സ്വർണാഭരണങ്ങൾ ഉടമ യ്ക്ക് തിരിച്ച്നൽകിയാണ് ഹരിതകർമസേനാംഗങ്ങമാതൃകയായത്.

കോട്ടുവള്ളി പഞ്ചായത്തിലെ 20ആംവാർഡിലെ ഹരിതകർമസേനാപ്രവർത്തകരായ ലത, വിനിത, ചിത്തിരി എന്നിവർ പ്ലാസ്റ്റിക് ശേഖരണത്തിനായാണ് കൊച്ചമ്പലത്തുള്ള നെൽക്കുന്ന ശേരി വിൽസൺ തോമസിന്റെ വീട്ടിലെത്തിയത്. പ്ലാസ്റ്റിക്കിനൊപ്പം കുറച്ച് പഴയ വസ്ത്രങ്ങൾകൂടി അവർ നൽകി. ഉച്ചയോടെ ശേഖരിച്ച സാധനങ്ങൾ തരംതിരിക്കു ന്നതിനിടെ പഴയ തുണികൾക്കിടയിൽനിന്ന് സ്വർണമാല, പാദസരം, കമ്മൽ എന്നിവയടങ്ങിയ ഒരു ചെപ്പ് കണ്ടെത്തി. വിവരം വാർഡ് അംഗം ലത വിജയനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഹരിതകർമസേനാംഗങ്ങളായ മൂവരും ചേർന്ന് വിൽസൺ തോമസിന്റെ വീട്ടിലെത്തി മകൾക്ക് സ്വർണാഭരണങ്ങൾ കൈമാറി.

kochi haritha karma sena