/kalakaumudi/media/media_files/2026/02/16/sukumaran-nair-2026-02-16-13-29-02.jpeg)
കോട്ടയം: ശബരിമല യുവതീപ്രവേശനത്തിൽ മുൻ നിലപാടിൽ മാറ്റമില്ലെന്ന് എൻഎസ്എസ്. ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ് സമുദായത്തിന്റെ നിലപാട്. സുപ്രീംകോടതിയിലെ കേസിൽ തീരുമാനം ഉണ്ടാകാതിരിക്കെ തന്നെ, സംസ്ഥാന സർക്കാർ കഴിഞ്ഞ അഞ്ചാറു കൊല്ലമായി പഴയ ആചാരക്രമങ്ങൾ അനുസരിച്ചാണ് കാര്യങ്ങൾ നടത്തിക്കൊണ്ടുപോയിരുന്നത്. ആ സാഹചര്യത്തിൽ സർക്കാരും ദേവസ്വം ബോർഡും പഴയ സാഹചര്യത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കും എന്ന് എൻഎസ്എസ് വിശ്വസിക്കുന്നുവെന്ന് ജി സുകുമാരൻ നായർ പറഞ്ഞു.
കോടതിയിൽ ശക്തമായ നിലപാട് അറിയിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും എൻഎസ്എസ് ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാർ ആചാരങ്ങൾ പാലിക്കുമെന്ന ഉറപ്പൊന്നും നൽകിയിട്ടില്ല. എന്നാൽ അത്തരത്തിലൊരു ധാരണയുണ്ട്. സർക്കാരിൽ പ്രതീക്ഷയുണ്ടോയെന്ന് ചോദിച്ചാൽ, നടപ്പാക്കാതെ പറയാനൊക്കില്ലല്ലോ. നടപ്പാക്കിയാലും ഇല്ലെങ്കിലും എൻഎസ്എസിന്റെ നിലപാടിൽ ഒരു മാറ്റവുമില്ല. സർക്കാരിൽ പ്രതീക്ഷിക്കാമല്ലോ. ഇപ്പോഴത്തെ സാഹചര്യം ഇതല്ലേയെന്നും സുകുമാരൻ നായർ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
