തിരുവനന്തപുരം : കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍ ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതിനായി നടത്തുന്ന സമരം നൂറാം ദിനത്തിലേക്ക് കടന്നു.കേരളമൊട്ടകാകെ സഞ്ചരിച്ചുകൊണ്ട് ആശമാര്‍ നടത്തുന്ന സമരയാത്രയുടെ പതിനാറാം ദിനവുമാണ് ഇന്ന് . സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരം കൂടാതെയാണ് ഈ സമരയാത്ര.നൂറാം ദിനം പിന്നിട്ടിട്ടും സമരവീര്യം ഒട്ടും ചോരാതെ തങ്ങളുടെ ആവശ്യങ്ങള്‍ക്കു വേണ്ടി പോരാടുകയാണ് ഒരു കൂട്ടം സ്ത്രീകള്‍. സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടികള്‍ നടക്കുന്ന ദിനമായ ഇന്ന് തന്നെയാണ് ആശാ സമരത്തിന്റെ നൂറു ദിവസം തികയുന്നത്. സമാന്തര സമരങ്ങളുടെയും അവഗണനകളുടെയും ഇകഴ്ത്തലുകളുടെയും വലിയൊരു സമര കാലമായിരുന്നു അവരുടെ മുന്നിലുണ്ടായത്. പരാജയപ്പെടുന്ന ചര്‍ച്ചകള്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുമ്പോഴും പിന്നോട്ടു പോകാതെ അവര്‍ സമരവുമായി മുന്നോട്ട് തന്ന പോയി, തങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കുക തന്നെ വേണം എന്ന നിശ്ചയദാര്‍ഢ്യമാണ് അവരെ കടുത്ത സമര നയങ്ങളിലേക്ക് നയിച്ചത് . രാപ്പകല്‍ സമരം കിടന്നും നിരാഹരം കിടന്നും മുടി മുറിച്ചും വരെ പ്രതിഷേധിച്ചു.കനത്ത മഴയിലും കടുത്ത വെയിലിലും അവര്‍ സമരം ചെയ്തു.സെകട്രിയേറ്റിനു മുന്നിലെ ഇലക്ട്രിക് പോസ്റ്റുകള്‍ തെളിയാതിരുന്ന രാത്രികള്‍ , ഭീഷണിയുടെ സ്വരങ്ങള്‍ കേള്‍ക്കേണ്ടിവന്ന നാളുകള്‍,മഴയേല്‍ക്കാതിരിക്കാന്‍ കെട്ടിയ ടാര്‍പ്പാളിന്‍ ഷീറ്റുകള്‍ വലിച്ചെറിയപ്പെട്ട ദിനങ്ങള്‍ അതിലൊന്നും പതറാതെ പോരാടന്‍ അവര്‍ തീരുമാനിച്ചുറപ്പിച്ചത് അവകാശപ്പെട്ടത് നേടിയെടുക്കാന്‍ തന്നെയാണ്.ഇപ്പോള്‍ നല്‍കുന്ന ഏഴായിരം രൂപയില്‍ നിന്ന് ആശമാരുടെ ഓണറേറിയം ഇരുപത്തിഒന്നായിരം രൂപയായി ഉയര്‍ത്തുക , വിരമിക്കല്‍ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നല്‍കുക എന്ന ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി പത്താം തീയതിയാണ് ആശമാര്‍ സമരത്തിലേക്ക് കടന്നത്. കോവിഡ് മാഹാമാരി സമയത്തും അതുപോലെ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുമ്പോഴുമൊക്കെത്തന്നെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്നവരാണ് ആശമാര്‍.ആരോഗ്യ രംഗത്തെ ഏറ്റവും ജനങ്ങളുമായി സമ്പര്‍ക്കമുളളതും അവര്‍ക്കാണ്.വളരെ ചെറിയ വേതനമാണ് അവര്‍ക്ക് ലഭിക്കുന്നത് , ഇതു കൊണ്ടു വേണം വാടക കൊടുക്കാനും ലോണ്‍ അടഞ്ഞു പോകാനും.പലരുടെയും അവസ്ഥ വളരെ കഷ്ടമാണ് എന്നിട്ടും അവരീ സമരമുഖത്ത് സജീവമായി നില്‍ക്കുന്നുണ്ട് . അതിജീവന സമരത്തിന്റെ നൂറാം ദിനത്തില്‍, ഇന്ന് സെക്രട്ടറിയേറ്റിനുമുന്നില്‍ നൂറ് പന്തങ്ങള്‍ കൊളുത്തി ആശമാര്‍ പ്രതിഷേധിക്കും.
ആശകൊഴിഞ്ഞ് ആശമാര്‍ ; സമരം നൂറാം ദിനത്തിലേക്ക്
പരാജയപ്പെടുന്ന ചര്‍ച്ചകള്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുമ്പോഴും പിന്നോട്ടു പോകാതെ അവര്‍ സമരവുമായി മുന്നോട്ട് തന്ന പോയി, തങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കുക തന്നെ വേണം എന്ന നിശ്ചയദാര്‍ഢ്യമാണ് അവരെ കടുത്ത സമര നയങ്ങളിലേക്ക് നയിച്ചത്
New Update