രോഗിയെ ആക്രമിക്കുന്നത് തടഞ്ഞ ആശുപത്രി ജീവനക്കാർക്ക് മർദ്ദനം

ഇന്നലെ വൈകിട്ട് 5.30 നായിരുന്നു സംഭവം. ഡോക്ടറെ കാണാനെത്തിയ പ്രഭു എന്ന യുവാവിനെ പ്രതികൾ സ്റ്റീൽ ഗ്ളാസ് കൊണ്ട് മുഖത്തിടിക്കുന്നത് കണ്ട മേരാ ഗാന്ധിരാജും റെജിമോളും തടയാൻ ശ്രമിച്ചപ്പോഴാണ് മർദ്ദനമേറ്റത്.

author-image
Shyam Kopparambil
New Update
asdd
Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി : തൃപ്പൂണിത്തുറതാലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയെ മർദ്ദിക്കുന്നത് തടഞ്ഞ നഴ്‌സിംഗ് ഒഫീസർക്കും നഴ്‌സിംഗ് അസിസ്റ്റന്റിനും മർദ്ദനമേറ്റു. നഴ്‌സിംഗ് ഒഫീസർ മേരാ ഗാന്ധിരാജ് പഴനി, നഴ്‌സിംഗ് അസിസ്റ്റന്റ് റെജി മോൾ എന്നിവർക്കാണ് മർദ്ദനമേറ്റത്. പ്രതികളായ തൃപ്പൂണിത്തുറ ചാത്താരി സ്വദേശി സൂര്യപ്രഭ, ആൺ സുഹൃത്ത് വലിയകുളം സ്വദേശി സിബി ഏലിയാസ് എന്നിവരെ ജീവനക്കാർ തടഞ്ഞു വച്ച് പൊലീസിലേല്പിച്ചു.

ഇന്നലെ വൈകിട്ട് 5.30 നായിരുന്നു സംഭവം. ഡോക്ടറെ കാണാനെത്തിയ പ്രഭു എന്ന യുവാവിനെ പ്രതികൾ സ്റ്റീൽ ഗ്ളാസ് കൊണ്ട് മുഖത്തിടിക്കുന്നത് കണ്ട മേരാ ഗാന്ധിരാജും റെജിമോളും തടയാൻ ശ്രമിച്ചപ്പോഴാണ് മർദ്ദനമേറ്റത്.

മേരാ ഗാന്ധിരാജിന് കയ്യിൽ പരിക്കുണ്ട്. റെജിമോളുടെ കാലിലാണ് പരിക്ക്. അഡ്മിറ്റ് ചെയ്യപ്പെട്ടിരുന്ന പ്രഭു ഇതിനകം ഓടി രക്ഷപ്പെട്ടു. നേരത്തെയുണ്ടായ വഴക്കിനു ശേഷമാണ് മൂവരും ആശുപത്രിയിൽ എത്തിയതെന്നാണ് സൂചന.

ആറു മാസത്തിനിടെ മൂന്നാം തവണയാണ് താലൂക്ക് ആശുപത്രിയിൽ ജീവനക്കാർ ആക്രമിക്കപ്പെടുന്നത്.

kochi Crime Kerala Crime News Crime crime latest news thrippunithara CRIMENEWS