വടകരയില്‍ വീട് കയറി അക്രമം: ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

വടകര പുത്തൂര്‍ ശ്യാം നിവാസില്‍ മനോഹരന്‍, വില്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തല്‍ സുരേഷ്, കാഞ്ഞിരവള്ളി കുനിയില്‍ വിജീഷ്, പട്ടര്‍ പറമ്പത്ത് രഞ്ജിത്ത്, ചുണ്ടയില്‍ മനോജന്‍ എന്നിവരെയാണ് പിടിയിലായത്.

author-image
Prana
New Update
crpf jawan arrest

കോഴിക്കോട് ജില്ലയിലെ വടകരയില്‍ വീട് കയറി അക്രമം നടത്തിയ സംഭവത്തില്‍ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. വടകര പുത്തൂര്‍ ശ്യാം നിവാസില്‍ മനോഹരന്‍, വില്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തല്‍ സുരേഷ്, കാഞ്ഞിരവള്ളി കുനിയില്‍ വിജീഷ്, പട്ടര്‍ പറമ്പത്ത് രഞ്ജിത്ത്, ചുണ്ടയില്‍ മനോജന്‍ എന്നിവരെയാണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി 10.45ഓടെയാണ് റിട്ട. പോസ്റ്റ്മാനായ പാറേമ്മല്‍ രവീന്ദ്രനെയും മകന്‍ ആദര്‍ശിനെയും മുഖം മൂടി ധരിച്ച അക്രമി സംഘം വീട്ടില്‍ കയറി അക്രമിച്ചത്. കേസില്‍ അറസ്റ്റിലായ മനോഹരനാണ് രവീന്ദ്രനെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ഇവര്‍ തമ്മിലുള്ള ഭൂമി സംബന്ധമായ തര്‍ക്കമാണ് ക്വട്ടേഷന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.

vadakara police quotation gang Arrest