വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു; ഒഴിവായത് വലിയ അപകടം

സക്കീറും ഭാര്യ ആസ്യയും മകളും മകളുടെ രണ്ടു മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. അപകടസമയത്ത് സക്കീർ ജോലിക്കും മകൾ മൂത്ത കുട്ടിയെ സ്കൂളിൽ കൊണ്ടുവിടാനും പോയതായിരുന്നു. വീട്ടിലുണ്ടായിരുന്ന സക്കീറിന്റെ ഭാര്യയും കൊച്ചുമകൻ മിൻസാലും പുറത്തേക്കോടി രക്ഷപ്പെട്ടു.

author-image
Prana
New Update
utharakhand landslide
Listen to this article
0.75x1x1.5x
00:00/ 00:00

കോഴിക്കോട് ഒളവണ്ണയില്‍ വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു. ചെറോട്ട് പറമ്പ് മിടിങ്ങലൊടിനിലം സക്കീറിന്‍റെ വീടാണ് തകര്‍ന്നത്. തിങ്കളാഴ്ച രാവിലെ 10.30-ഓടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവര്‍ ഓടിമാറിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. താഴത്തെ നില പൂര്‍ണമായും ഭൂമിക്കടിയിലായി. പ്രദേശം നേരത്തേ ചതുപ്പ് നിലമായിരുന്നു.

house