ഹൗസ് സര്‍ജന്‍മാര്‍ക്ക് കൃത്യമായ വിശ്രമം വേണം; നിര്‍ദ്ദേശം നല്‍കി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കാണ് ഹൗസ് സര്‍ജന്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.

author-image
anumol ps
New Update
doctor

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00


കോഴിക്കോട്: ഹൗസ് സര്‍ജന്‍മാര്‍ക്ക് കൃത്യമായ വിശ്രമം അനിവാര്യമാണെന്ന് നിര്‍ദ്ദേശിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കാണ് ഹൗസ് സര്‍ജന്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ഹൗസ് സര്‍ജന്‍മാരുടെ ആവശ്യങ്ങളും പരാതികളും അനുഭാവപൂര്‍വം കേള്‍ക്കുന്നതിനും പരിഹാരം കാണുന്നതിനുമുള്ള സംവിധാനങ്ങള്‍ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലും നടപ്പിലാക്കാനും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. മനുഷ്യാവകാശ കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ കെ. ബൈജുനാഥ് നല്‍കിയ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം. 

അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ വകുപ്പുകളില്‍ 30 മണിക്കൂറിലധികം തുടര്‍ച്ചയായി ജോലി ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതു ഗൗരവമായി പരിശോധിച്ച് ആവശ്യമായ നടപടി എടുക്കാനും മനുഷ്യാവകാശ കമ്മിഷന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൃത്യമായ വര്‍ക്കിംഗ് മാനുവല്‍ ഇല്ലെന്നായിരുന്നു മറ്റൊരു പരാതി. അക്കാദമിക മികവ് നേടുന്നതിനു പകരം മറ്റു ജോലികളാണ് ചെയ്യിപ്പിക്കുന്നതെന്നും മനുഷ്യാവകാശ കമ്മിഷന്റെ 2022 ലെ ഉത്തരവ് കൃത്യമായി നടപ്പിലാക്കണമെന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നല്‍കിയ പരാതിയില്‍ പറയുന്നു. 

house surgeon