ഓലപ്പുരയുടെ ചുമരിടിഞ്ഞു; നട്ടെല്ലിനു ക്ഷതമുള്ള യുവതിക്ക് പരുക്കേറ്റു

കൊടുവായൂര്‍ തേങ്കുറിശ്ശി വടുകത്തറ സജിത (36) യ്ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കട്ടിലില്‍ കിടക്കുമ്പോഴാണ് സജിതയുടേ ദേഹത്തേക്ക് ചുമരിടിഞ്ഞ് വീണത്.

author-image
Prana
New Update
hospital
Listen to this article
0.75x 1x 1.5x
00:00 / 00:00

ഓലപ്പുരയുടെ ചുമരിടിഞ്ഞ് യുവതിക്ക് പരിക്കേറ്റു. കൊടുവായൂര്‍ തേങ്കുറിശ്ശി വടുകത്തറ സജിത (36) യ്ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കട്ടിലില്‍ കിടക്കുമ്പോഴാണ് സജിതയുടേ ദേഹത്തേക്ക് ചുമരിടിഞ്ഞ് വീണത്.

ഹോളോബ്രിക്‌സ് കൊണ്ടുള്ള ചുമര്‍ സജിത കിടക്കുകയായിരുന്ന കട്ടിലിലേക്ക് വീഴുകയായിരുന്നു. സജിതയുടെ നിലവിളികേട്ട് വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് രമേഷ് ഓടിയെത്തി. തല പൊട്ടി രക്തം ഒഴുകുന്ന നിലയിലാണ് രമേഷ് സജിതയെ കണ്ടത്. തുടര്‍ന്ന് ജില്ലാശുപത്രിയിലെത്തി തലയില്‍ തുന്നലിട്ടു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ രമേഷ് 12 വര്‍ഷമായി ഓലപ്പുരയിലാണ് താമസിക്കുന്നത്.

 

 

woman wall collapsed injury