വീട്ടമ്മ മരിച്ച നിലയില്‍; മകന്‍ കസ്റ്റഡിയില്‍

കിടപ്പുമുറിയിലെ കട്ടിലില്‍ അനക്കമില്ലാതെ കിടക്കുന്ന ജയയെ ആദ്യം കാണുന്നത് സമീപവാസിയാണ്. ജയയെ തിരക്കിയെത്തിയതായിരുന്നു ഇവര്‍.സംഭവസമയം മകന്‍ ബിജു വീട്ടില്‍തന്നെ ഉണ്ടായിരുന്നു.

author-image
Sruthi
New Update
2

house wife found died

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം കാട്ടാക്കട മാറനല്ലൂരില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാറനലൂര്‍ കൂവളശ്ശേരി അപ്പു നിവാസില്‍ ജയയാണ് മരിച്ചത്.58 വയസായിരുന്നു.

കിടപ്പുമുറിയിലെ കട്ടിലില്‍ അനക്കമില്ലാതെ കിടക്കുന്ന ജയയെ ആദ്യം കാണുന്നത് സമീപവാസിയാണ്. ജയയെ തിരക്കിയെത്തിയതായിരുന്നു ഇവര്‍.സംഭവസമയം മകന്‍ ബിജു വീട്ടില്‍തന്നെ ഉണ്ടായിരുന്നു.തുടര്‍ന്ന് മരണത്തില്‍ സംശയം തോന്നിയതോടെ നാട്ടുകാര്‍  വാര്‍ഡ്മെമ്പറേയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.ബിജു സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ബഹളമുണ്ടാക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാള്‍ ജയയെ കൊലപ്പെടുത്തിയതാണോയെന്നാണ് പോലീസിന്റെ സംശയം. ബിജുവിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

house wife found died