വളർത്തുനായയെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയ്ക്ക് മർദനം;അയൽവാസി ഉൾപ്പെടെ  3 പേർക്കെതിരെ കേസ്

അസഭ്യം വിളിച്ചു കൊണ്ട് വീട്ടിലെത്തിയ അക്രമി സംഘം മിനിയുടെ മുഖത്തിടിച്ചു പരുക്കേൽപ്പിക്കുകയും ഇനി പരാതിപ്പെട്ടാൽ ബോംബെറിയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി

author-image
Rajesh T L
Updated On
New Update
police

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

പോത്തൻകോട്: വളർത്തുനായയെ ഉപദ്രവിച്ചത് തടയുകയും വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തതിന്റെ പേരിൽ  മൂന്നംഗ സംഘം വീടുകയറി ആക്രമിച്ചെന്നു പരാതി. കാട്ടായിക്കോണം ശാസ്തവട്ടം വാവറക്കോണം സെന്റ് തോമസ് സ്കൂളിനു സമീപം മിനിമോൾ (38) ആണ് പരാതി നൽകിയത്പ. രാതിയിൽ മിനിമോളുടെ അയൽവാസി കൂടിയായ ശ്രീകാന്ത്, സുഹൃത്തുക്കളായ വിജേഷ് ബാബു, സിബി എന്നിവർക്കെതിരെ പോത്തൻകോട് പൊലീസ് കേസെടുത്തു. 

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 നാണ് കേസിനാസ്പദമായ സംഭവം. ആക്രമണം നടത്തിയതിൻറെ തലേ ദിവസം ശ്രീകാന്ത് മിനിയുടെ വളർത്തുനായയെ ഉപദ്രവിക്കുകയും കത്തി കൊണ്ട് കഴുത്തിൽ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. മിനി ഇത് തടയാൻ ശ്രമിക്കുകയും പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു.

ഇതിന്റെ വിരോധത്തിൽ തൊട്ടടുത്ത ദിവസം അസഭ്യം വിളിച്ചു കൊണ്ട് വീട്ടിലെത്തിയ അക്രമി സംഘം മിനിയുടെ മുഖത്തിടിച്ചു പരുക്കേൽപ്പിക്കുകയും ഇനി പരാതിപ്പെട്ടാൽ ബോംബെറിയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി

pothancode Attack