/kalakaumudi/media/media_files/ulDSWq2F1ivgOwTPh7kh.jpg)
നെടുമങ്ങാട് പേവിഷബാധയേറ്റ വീട്ടമ്മ മരിച്ചു. ചെന്തുപ്പൂര്‍ ചരുവിളാകം അനു ഭവനില്‍ ജയ്‌നി ആണ് മരിച്ചത്. 44 വയസായിരുന്നു. രണ്ടര മാസം മുമ്പ് വളര്‍ത്തുനായ ജയ്‌നിയുടെ മകളെ കടിക്കുകയും യുവതിയുടെ കയ്യില്‍ മാന്തി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കയ്യില്‍ നായ മാന്തിയത് കാര്യമാക്കാതെ മകള്‍ക്ക് മാത്രമാണ് അന്ന് വാക്‌സിന്‍ എടുത്തത്.
ഒരു മാസത്തിന് ശേഷം വളര്‍ത്തുനായ ചത്തു. മൂന്ന് ദിവസം മുമ്പ് യുവതിക്ക് ക്ഷീണം അനുഭവപ്പെടുകയും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അസ്വസ്ഥതകള്‍ കൂടിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.ഇന്ന് വൈകീട്ട് നാല് മണിക്ക് ആരോഗ്യ ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ശാന്തി തീരത്തില്‍ മൃതദേഹം സംസ്‌കരിച്ചു.