/kalakaumudi/media/media_files/2025/02/09/yS58p45ZcakQcf5AyZA7.jpg)
മലയാറ്റൂർ: ടോറസ് ലോറി ബൈക്കിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചിറ്റേത്തി വീട്ടിൽ ഭാസ്ക്കരന്റെ ഭാര്യ ലീല (56) ആണ് മരിച്ചത്. ഇന്നലെ രാവിലെ നെടുമ്പാശ്ശേരി ചെത്തിക്കോട് കവലയിലാണ് അപകടം നടന്നത്. ചാലായ്ക്ക ശ്രീനാരായണ മെഡിക്കൽ കോളേജിലേക്ക് ഭർത്താവ് ഒരുമിച്ച് ബൈക്കിൽ സഞ്ചരിക്കവെ ഓവർടേക്ക് ചെയ്തു വന്ന ടോറസ് ലോറി ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലീല തത്ക്ഷണം മരണപ്പെട്ടു. ഗുരുതരപരിക്കുകളോടെ ഭാസ്ക്കരൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മക്കൾ: അനൂപ്, സനൂപ്, അഞ്ജു. മരുമക്കൾ: മനീഷ, കീർത്തി, അഭി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9ന് മലയാറ്റൂർ കിഴക്കേ എസ്.എൻ.ഡി.പി ശാഖാ യോഗം ശ്മശാനത്തിൽ നടക്കും.