/kalakaumudi/media/media_files/2025/09/14/death-2025-09-14-16-16-08.jpg)
കോട്ടയം: ഏറ്റുമാനൂര്‍ തെള്ളകത്ത് വീട്ടമ്മയെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തെള്ളകം പൂഴിക്കുന്നേല്‍ വീട്ടില്‍ ജോസ് ചാക്കോയുടെ ഭാര്യ ലീന ജോസ് (55) നെയാണ് കഴുത്തിനു ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച ലീന മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വീടിന്റെ പുറകുവശത്തെ അടുക്കളയുടെ സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ലീനയുടെ മകന്‍ ജെറിന്‍ തോമസ് ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് വീട്ടിലെത്തിയത്. അമ്മയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ലീനയുടെ കഴുത്തിന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു വാക്കത്തിയും ഒരു കറിക്കത്തിയും കണ്ടെത്തിയിട്ടുണ്ട്. സംഭവ സമയത്ത് ഭര്‍ത്താവ് ജോസ് ചാക്കോയും ഇളയ മകന്‍ തോമസ് ജോസും വീട്ടില്‍ ഉണ്ടായിരുന്നു. മരണപ്പെട്ട ലീനയ്ക്കു പുറമെ ഇളയ മകനും ചെറിയ തോതില്‍ മാനസിക വെല്ലുവിളി നേരിട്ടിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്.
അതേസമയം, സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതായും വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും ഏറ്റുമാനൂര്‍ പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
