/kalakaumudi/media/media_files/2025/06/18/FB_IMG_1750246823934-15d22b0d.jpg)
കൊട്ടാരക്കര : വഴിയരികിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണ്ണം തിരികെ നൽകി വീട്ടമ്മ.
കൊട്ടാരക്കര അക്ഷരമുറ്റം സ്കൂളിലെ ജീവനക്കാരി ആശയ്ക്ക് മാർത്തോമാ സ്കൂളിന് സമീപത്ത് നിന്നാണ് ആൽഫ സലിമിന്റെ നാല് ഗ്രാം തൂക്കം വരുന്ന സ്വർണ്ണ ബ്രേസ്‌ലെറ്റ് കഴിഞ്ഞ ദിവസം കളഞ്ഞ് കിട്ടിയത് . പ്രാദേശികമായി അന്വേഷണം നടത്തിയെങ്കിലും ഉടമയെ കണ്ടു കിട്ടാഞ്ഞതിനാൽ കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. തുടർന്ന് കൊട്ടാരക്കര പോലീസ് കൈചെയിനിന്റെ ഉടമയെ കണ്ടെത്തി.
കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ വച്ച് സബ് ഇൻസ്പെക്ടർ എ.അനീസിന്റെ സാന്നിധ്യത്തിൽ സ്വർണാഭരണം ആശ ഉടമയ്ക്ക് കൈമാറി.