തദ്ദേശസ്ഥാപനങ്ങളുടെ ആസ്തിയെത്ര?

നഗര തദ്ദേശസ്ഥാപനങ്ങൾക്ക് സ്വന്തം ആസ്തി സംരക്ഷിക്കുന്നതിൽ വീഴ്ചയെന്ന് സി.എ.ജി.റിപ്പോർട്ട് പലയിടത്തും ആസ്തിപരിപാലനപദ്ധതിയില്ല. 24 തദ്ദേശസ്ഥപനങ്ങളിൽ ആസ്തി രജിസ്റ്ററിന്റെ ഡിജിറ്റൈസേഷൻ പൂർത്തിയാക്കിയില്ല.

author-image
Devina
New Update
sasr

തിരുവനന്തപുരം: നഗര തദ്ദേശസ്ഥാപനങ്ങൾക്ക് സ്വന്തം ആസ്തി സംരക്ഷിക്കുന്നതിൽ വീഴ്ചയെന്ന് സി.എ.ജി.റിപ്പോർട്ട് പലയിടത്തും ആസ്തിപരിപാലനപദ്ധതിയില്ല.

24 തദ്ദേശസ്ഥപനങ്ങളിൽ ആസ്തി രജിസ്റ്ററിന്റെ ഡിജിറ്റൈസേഷൻ പൂർത്തിയാക്കിയില്ല. ചിലയിടങ്ങളിൽ ഭൂമിയുടെ 82 ശതമാനത്തിനും ആധാരമോ ഉടമസ്ഥാവകാശ രേഖകളോ ഇല്ലാത്തതിനാൽ കൈയേറ്റമുണ്ടാകുന്നു.

കൊച്ചി കോർപ്പറേഷനിലും പാലക്കാട് മുനിസിപ്പാലിറ്റിയിലും കൈയേറ്റമുണ്ടായി. 2023 മാർച്ചുവരെയുള്ള അവലോകന റിപ്പോർട്ടിലാണ് സി.എ.ജിയുടെ കുറ്റപ്പെടുത്തൽ.

തദ്ദേശസ്ഥാപനങ്ങൾക്കായി സർക്കാർ ആസ്തിപരിപാലനനയം തയ്യാറാക്കണമെന്നും എല്ലാതദ്ദേശസ്ഥാപനങ്ങളിലും ഡിജിറ്റൽ ആസ്തി രജിസ്റ്റർ ഉറപ്പാക്കണമെന്നും സിഎജി ശുപാർശചെയ്തു.

പലയിടത്തും ഭൂമിയുടെ ഉടമസ്ഥാഥവകാശം ഉറപ്പാക്കാതെയും സർക്കാർ നിർദ്ദേശം ലംഘിച്ചുമാണ് കെട്ടിടം നിർമ്മിച്ചതെന്നും കുറ്റപ്പെടുത്തലുണ്ട്.