/kalakaumudi/media/media_files/2025/12/11/global-2025-12-11-13-32-51.jpg)
തിരുവനന്തപുരം: ബീച്ച് സൈഡ് സ്റ്റാർട്ടപ് സംഗമമായ ഹഡിൽ ഗ്ലോബൽ 7-ാം പതിപ്പ് നാളെ കോവളത്ത് ആരംഭിക്കും.
കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ 14 വരെ ദി ലീല കോവളം എ റാവിസ് ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് .
14 ന് 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കും.
ദി കേരള ഫ്യൂച്ചർ ഫോറം എന്ന ഡയലോഗ് വിത്ത് ചീഫ് മിനിസ്റ്റർ എന്ന സെഷനിൽ മുഖ്യമന്ത്രി എക്കോ സിസ്റ്റം പാർട്‌ണേഴ്‌സിനെ അഭിബോധന ചെയ്യും.
നാളെ ലീഡർ ഷിപ് ടോക്കിൽ വിഷൻ 2031 മായി ബന്ധപ്പെട്ട് മന്ത്രിമാർ പങ്കെടുക്കും.
സ്റ്റാർട്ടപ് ഫണ്ടിങ് ബിസിനസ്, സാങ്കേതികവിദ്യ എന്നിവയിലാണ് ഹഡിൽ ഗേ്‌ളാബലിന്റെ ശ്രദ്ധ. 15 ൽ അധികം രാജ്യങ്ങളിലെ പതിനായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
