ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് ;മൂന്ന് ദിവസത്തില്‍ സന്നിധാനത്തെത്തിയത് 217,288 അയ്യപ്പഭക്തന്മാർ

വിർച്വൽ ക്യൂവിലൂടെ 20,477 പേരും സ്‌പോട്ട് ബുക്കിങ്ങിലൂടെ 4,401, പുൽമേട് വഴി 4,283 പേരുമാണ് സന്നിധാനത്ത് എത്തിയത്.ഡിസംബർ 31ന് 90,350 പേർ സന്നിധാനത്തെത്തി

author-image
Devina
New Update
sabarimala dharshanam

പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് ശേഷം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടതുറന്ന ശബരിമലയിൽ ഭക്തജനതിരക്ക് വളരെയധികം വർധിച്ചിരിക്കുകയാണ് .

ഈ സാഹചര്യത്തിൽ കർശനമായ പരിശോധനയുമായി എക്സൈസും സജീവമായി .

ഡിസംബർ 30ന് ക്ഷേത്രം നടതുറന്നതിന് ശേഷം ജനുവരി 1, വൈകുന്നേരം 6.50 വരെ 2,17,288 അയ്യപ്പ ഭക്തർ സന്നിധാനത്തെത്തി.

ഡിസംബർ 30 വൈകിട്ട് അഞ്ചു മണിക്കാണ് നട തുറന്നത് അന്നേ ദിവസം 57,256 പേർ ദർശനം നടത്തി.

വിർച്വൽ ക്യൂവിലൂടെ 20,477 പേരും സ്‌പോട്ട് ബുക്കിങ്ങിലൂടെ 4,401, പുൽമേട് വഴി 4,283 പേരുമാണ് സന്നിധാനത്ത് എത്തിയത്.

ഡിസംബർ 31ന് 90,350 പേർ സന്നിധാനത്തെത്തി. വിർച്വൽ ക്യൂവിലൂടെ 26,870; സ്‌പോട്ട് ബുക്കിംഗ്: 7,318, പുൽമേട് വഴി 4,898. ഇന്ന് (ജനുവരി ഒന്ന് വൈകുന്നേരം 6.50 വരെ) 69,682 പേരും ശബരിമലയിൽ ദർശനം നടത്തി.