/kalakaumudi/media/media_files/2025/11/17/sabarimala-sanni-2025-11-17-12-02-04.jpg)
ശബരിമല: വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ കാണാനായി ഭക്തരുടെ നീണ്ട നിര തന്നെയുണ്ട് .
പുലർച്ചെ മൂന്നിന് മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് മുതൽഎല്ലാ ദിവസവും 90,000 ഭക്തർക്ക് ദർശനം നടത്താം
. നട തുറന്ന് രണ്ട് മണിക്കൂറിനുള്ളിൽ നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടുകൾ നിറഞ്ഞു.
സന്നിധാനത്ത് തിരക്ക് തുടരുകയാണ്.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ നേതൃത്വത്തിൽ രാത്രി വൈകി അവലോകന യോഗങ്ങൾ ചേരും.വരും ദിവസങ്ങളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായിട്ടുണ്ട്.
മണ്ഡല മകരവിളക്കു തീർഥാടനത്തിനു തുടക്കം കുറിച്ച് തന്ത്രിമാരായ കണ്ഠര് മഹേഷ് മേഹനരുടെ മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്ക് തെളിയിച്ചു.
ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്നു. മാളികപ്പുറം മേൽശാന്തി ടി. വാസുദേവൻ നമ്പൂതിരി മാളികപ്പുറത്ത് നട തുറന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
