/kalakaumudi/media/media_files/2026/01/20/laharivetta-2026-01-20-11-38-38.jpg)
പാലക്കാട്: പാലക്കാട് വൻ ലഹരിവേട്ട. 30 ലക്ഷത്തിലധികം രൂപ വിലവരുന്ന ഒരു കിലോയോളം ഹാഷിഷുമായി മൂന്ന് യുവാക്കൾ പിടിയിൽ. പാലക്കാട് പറക്കുന്നം സ്വദേശി ശരീഫ്, കല്ലേക്കാട് സ്വദേശി ലിബിൻ, മലപ്പുറം വൈലത്തൂർ സ്വദേശി ജമാലുദ്ദീൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ജില്ലാ ഡാൻസാഫ് സംഘമാണ് പിടികൂടിയത്. ലോറിയിൽ കടത്താൻ ശ്രമിച്ച ലഹരി മരുന്നാണ് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെ പൊലീസ് കണ്ടെത്തിയത്. ആന്ധ്രപ്രദേശിൽ നിന്നും പാലക്കാട്ടേക്ക് കടത്താൻ ശ്രമിച്ച ഹാഷിഷ് ഓയിലാണ് പിടികൂടിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
