/kalakaumudi/media/media_files/2025/07/24/coconut-oil-2025-07-24-11-13-41.jpg)
തിരുവനന്തപുരം : സംസ്ഥാനത്ത് വെളിച്ചണ്ണ വിലയില്‍ വന്‍ വര്‍ധനവ് തുടരുകയാണ്.ചില്ലറ വിപണിയില്‍ വില ലിറ്ററിന് 525ന് മുകളിലെത്തി നില്‍ക്കുകയാണ്.കുതിച്ചുയരുന്ന വെളിച്ചെണ്ണവിലയെ പിടിച്ചു നിര്‍ത്താന്‍ വിപണിയില്‍ ഇടപെടല്‍ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.'നാളികേരത്തിന്റെയും വെളിച്ചെണ്ണയുടേയും വില എല്ലാ ഭാഗങ്ങളിലും കുതിച്ചുയരുന്നതാണ് കാണുന്നത്. കഴിഞ്ഞ മാസം 277 രൂപയ്ക്ക് നല്‍കിയ വെളിച്ചെണ്ണ ഈ മാസം 321 രൂപയ്ക്കാണ് നല്‍കുന്നത്. സ്റ്റോക്ക് പരിമിതമാണ്. വെളിച്ചെണ്ണ ഉത്പാദകരുടെ യോഗം വിളിക്കും. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പാദകരുടെ വെളിച്ചെണ്ണ കേരളത്തിലെ വിപണിയില്‍ വില്‍ക്കാനുള്ള സാഹചര്യം ഒരുക്കാനും ശ്രമിക്കുന്നതായി മന്ത്രി വിശദീകരിച്ചു. ഓണവിപണിയില്‍ വെളിച്ചെണ്ണ സപ്ലൈക്കോ ഔട്ട്‌ലെറ്റില്‍ ന്യായ വിലക്ക് ലഭ്യമാക്കും എന്നും മന്ത്രി അറിയിച്ചു.'