മതാതീതതീതമായ മനുഷ്യബന്ധം കാലഘട്ടത്തിനാവശ്യം റവ. ഫാദർ തോമസ് വാളൂക്കാരൻ

മാനവരാശിയുടെ നിലനിൽപ് മതങ്ങൾക്കതീതമായ മാനുഷിക ബന്ധം കാലഘട്ടത്തിനാവശ്യമെന്ന് പാലാരിവട്ടം സെൻ്റ മാർട്ടിൻ ഡി പോറസ് ചർച്ച് വികാരി റവ. ഫാദർ തോമസ് വാളുക്കാരൻ പറഞ്ഞു

author-image
Shyam Kopparambil
New Update
d

കൊച്ചി: മാനവരാശിയുടെ നിലനിൽപ് മതങ്ങൾക്കതീതമായ മാനുഷിക ബന്ധം കാലഘട്ടത്തിനാവശ്യമെന്ന് പാലാരിവട്ടം സെൻ്റ മാർട്ടിൻ ഡി പോറസ് ചർച്ച് വികാരി റവ. ഫാദർ തോമസ് വാളുക്കാരൻ പറഞ്ഞു. ബി.ഡി.ജെ.എസ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രസ്തുമസ് പുതുവത്സര ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ജില്ലാ പ്രസിഡന്റ് അഡ്വ ശ്രീകുമാർ തട്ടാരത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.ബി സുജിത്ത്, മഹിളാ സേന സംസ്ഥാന സെക്രട്ടറി ബിന്ദു ഷാജി, ജില്ലാ അദ്ധ്യക്ഷ ബീനാ നന്ദകുമാർ, ജില്ലാ ഉപാദ്ധ്യക്ഷൻന്മാരായ എം.എ. വാസു, മനോജ് കപ്രക്കാട്, രജ്ഞിത്ത് രാജ്, സെക്രട്ടറിമാരായ സി.കെ.ദിലീപ്, വിജയൻ നെടുംബാശേരി, ഗിരിജ ചന്ദ്രൻ, ലൗലി കെ. ജിമ്മി , മണ്ഡലം പ്രസിഡൻ്റ്മാരായ കെ.കെ. പീതാംബരൻ, വി.ടി. ഹരിദാസ്, ഉമേഷ് ഉല്ലാസ് എന്നിവർ പ്രസംഗിച്ചു. മനോജ് മാടവന , എം.എസ് ഹരിഹരൻ, ബിജു കെ. ജി , അനുപമി ദിലീപ് ഉത്തമൻ എന്നിവർ നേതൃത്വം നൽകി

Thrikkakara ernakulam BDJS