/kalakaumudi/media/media_files/2025/01/23/nbBzNznIG6mh6S709Hmb.jpg)
Pinarayi Vijayan
കോഴിക്കോട്: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ നാല്‍പ്പത്തിയഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന കര്‍മ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനുള്ള തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാല്‍പ്പത്തിയഞ്ച് ദിവസം കൊണ്ട് മൂന്ന് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കും. ഓരോ ഘട്ടത്തിനും 15 ദിവസമാണ് കാലാവധി. തദ്ദേശ തലത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ രൂപീകരിക്കും. ഓരോ ഘട്ടത്തിലും സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുമെന്നും ആദ്ദേഹം പറഞ്ഞു.
വന്യ ജീവി സംഘര്‍ഷം തടയുന്നതില്‍ കേന്ദ്രത്തിന് നിസ്സഹകരണമാണ്. പ്രശ്‌ന പരിഹാരത്തിനായി സംസ്ഥാനം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ല. സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങളില്‍ അനുകൂലമായി പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.