ചേർത്തലയിൽ വീട്ടമ്മയുടെ മരണത്തിൽ ദൂരുഹത, ഭർത്താവ് കസ്റ്റഡിയിൽ.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു മകൾ ചേർത്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽക്കുകയായിരുന്നു. ഇതേ തുടർന്ന് കല്ലറയിൽ നിന്ന് മൃതദേഹം പോസ്റ്റുമാർട്ടത്തിനായി പുറത്തെടുത്തു. ഭർത്താവ് സോണിയെ കസ്റ്റഡിയിലെടുത്തു

author-image
Rajesh T L
New Update
cherthala murder

ചേർത്തല : വീട്ടമ്മയുടെമരണത്തിൽദൂരുഹതയുണ്ടെന്ന വാദത്തെതുടർന്ന്ഭർത്താവ്സോണിയെസംശയത്തിന്റെഅടിസ്ഥനത്തിൽകസ്റ്റഡിയിലെടുത്തു. ചേർത്തല പണ്ടകശാല പറമ്പിൽ സോണിയുടെ ഭാര്യ സജിയെ (46) ഒരു മാസം മുൻപ് വീട്ടിൽ വീണ് പരുക്കേറ്റതിനെത്തുടർന്നുആലപ്പുഴമെഡിക്കൽകോളേജ്ആശുപത്രിയിൽപ്രവേശിപ്പിക്കുയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞഞാറാഴ്ച്ചരാവിലെ 8 മണിയോടെആശുപത്രിയിൽവച്ചാണ്സജിമരിക്കുന്നത്.

ഞായഴ്ച്ചതന്നെസെന്റ്മേരീസ്ഫൊറോനപള്ളിയിൽവച്ചുമൃതദേഹംസംസ്കരിക്കുകയിരുന്നു. മരണത്തിൽദുരൂഹതയുണ്ടെന്ന്ആരോപിച്ചുമകൾചേർത്തല പൊലീസ് സ്റ്റേഷനിൽപരാതിക്കുകയായിരുന്നു. ഇതേതുടർന്ന് കല്ലറയിൽനിന്ന്മൃതദേഹംപോസ്റ്റുമാർട്ടത്തിനായിപുറത്തെടുത്തു.

തഹസിൽദാർ കെ.ആർ.മനോജ്, എഎസ്പി ഹരീഷ് ജയിൻ എന്നിവരുടെ നേതൃത്വത്തിലാണ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. വിശദപരിശോധനയ്ക്കുശേഷംമൃതദേഹംബന്ധുക്കൾക്ക്വിട്ടുനൽകും. എന്നാൽസജിയുടെമരണത്തിൽകസ്റ്റഡിയിൽഎടുത്തസോണിയ്ക്ക്പങ്കുണ്ടോഎന്ന്ഇതുവരെപുറത്തുവിട്ടിട്ടില്ല.

അമ്മയെഅച്ഛൻവീടിന്റെമുകളിൽനിന്ന്തള്ളിയിടുകയിരുന്നുഎന്നാണ്മകളുടെമൊഴി. ജനുവരി 8 ന് സ്റ്റെയര്‍ കേസില്‍ നിന്ന് സജി തെന്നിവീണ് പരിക്കേറ്റു എന്ന് പറഞ്ഞാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തലക്കേറ്റ മുറിവ് ഗുരുതരമായതിനാല്‍ പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഒരുമാസം കോമ സ്റ്റേജില്‍ വണ്ടാനത്ത് തുടര്‍ന്ന ശേഷം മരണപ്പെടുകയായിരുന്നു. 

Murder Attempt cherthala