/kalakaumudi/media/media_files/2024/12/03/ZaQpSLQr4xlOy6gWKOa3.jpg)
പാലക്കാട്: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഉപ്പുപാടം സ്വദേശി ചന്ദ്രികയെ (53) ഭര്‍ത്താവ് രാജന്‍ കുത്തിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.
ദമ്പതിമാര്‍ വീട്ടിനുള്ളില്‍ പരസ്പരം വഴക്കിട്ടു. തുടര്‍ന്ന് രാജന്‍ ഭാര്യയെ കുത്തി. ഒപ്പം സ്വയം കുത്തുകയും ചെയ്തു. ഭാര്യ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ രാജന്‍ ചികിത്സയിലാണ്.
പുലര്‍ച്ച ശബ്ദം കേട്ട് അടുത്ത മുറിയില്‍ നിന്ന് മകള്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ അച്ഛനെയും അമ്മയെയും കണ്ടത്. ഒന്നര വര്‍ഷം മുമ്പ് രാജന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഭാര്യയെ നേരത്തെയും ഉപദ്രവിച്ചിരുന്നു. ചന്ദ്രന്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.