ഭർത്താവ് നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചു, മർദ്ദിച്ചു; മനംനൊന്ത് ഭാര്യ ജീവനൊടുക്കി,സംഭവം തിരുവനന്തപുരത്ത്

മൂന്ന് ദിവസം മുൻപ് വിവാഹ മോചിതയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മുൻ ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ ആത്മഹത്യ കുറിപ്പ്  മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 

author-image
Greeshma Rakesh
Updated On
New Update
death tvm

woman dies by suicide after three days getting divorce in thiruvananthapuram

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭർത്താവ് നഗ്ന ചിത്രമെടുത്ത് പ്രചരിപ്പിച്ചതിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു.വട്ടിയൂർക്കാവിലാണ് സംഭവം.മൂന്ന് ദിവസം മുൻപ് വിവാഹ മോചിതയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മുൻ ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ ആത്മഹത്യ കുറിപ്പ്  മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 

മകൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ കേസിലും പ്രതിയാണ് മുൻ ഭർത്താവ്.കഴിഞ്ഞ ശനിയാഴ്ച കോടതിയിൽ നിന്ന് വിവാഹമോചനം ലഭിച്ച വീട്ടമ്മ മകളുമൊത്ത് മണികണ്ഠേശ്വരത്ത്  ഒറ്റയ്ക്കായിരുന്നു താമസം.തിങ്കളാഴ്ച രാത്രിയോടെ വീട്ടിലെത്തിയ ഭർത്താവ് വീട്ടമ്മയെ ക്രൂരമായി മർദ്ദിക്കുകയും ശാരീരിക പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്നാണ് ബന്ധുക്കൾ ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

physically assault Thiruvananthapuram death Crime