അധ്യാപക ദിനത്തില്‍ മുന്‍ അധ്യാപകനും മകളും ഒന്നിച്ച് ഒരേ ക്ലാസ്സില്‍ പഠിക്കാന്‍ എത്തും

ഇരുവര്‍ക്കും എം എഡിന് അഡ്മിഷന്‍ ലഭിച്ചതോടെ ഒരേ കോളേജില്‍ ഒരേ ക്ലാസില്‍ ഇരുവരും വിദ്യാര്‍ത്ഥികളായി എത്തും. മകള്‍ ഫൗസിയ എം എസി, ബിഎഡ് ബിരുദങ്ങള്‍ക്ക് ശേഷമാണ് എം എഡിന് ചേര്‍ന്നത്.

author-image
anumol ps
New Update
hussain

പി എച്ച് ഹുസൈന്‍ മാസ്റ്ററും മകള്‍ പി എച്ച് ഫൗസിയയും

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

 

മൂവാറ്റുപുഴ: അധ്യാപക ജോലിയില്‍ നിന്നും വിരമിച്ചെങ്കിലും മകള്‍ക്കൊപ്പം അധ്യാപക ദിനത്തില്‍ അധ്യാപക ഉപരിപഠനത്തിന് എത്തുകയാണ് പി എച്ച് ഹുസൈന്‍ മാസ്റ്ററും മകള്‍ പി എച്ച് ഫൗസിയയും.  മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ ഈ വര്‍ഷം  എം എഡിനാണ് ഇരുവരും പഠിതാക്കളായി ചേര്‍ന്നിരിക്കുന്നത്. കോളേജില്‍ ഒരേ ക്ലാസിലാണ് ഇരുവരും പഠിക്കാന്‍ എത്തുക.

ചെറുവട്ടൂര്‍ ഗവ.റ്റി റ്റി ഐയില്‍ നിന്നും വിരമിച്ച പേഴക്കാപ്പിള്ളി പള്ളിച്ചിറങ്ങര പെരുമ്പാട്ട് പി എച്ച് ഹുസൈന്‍ മാസ്റ്ററാണ് മകള്‍ പി എച്ച് ഫൗസിയക്കൊപ്പം വീണ്ടും പഠനത്തിനൊരുങ്ങുന്നത്.

1991-ല്‍ വളാഞ്ചേരി മര്‍കസ് ഹൈസ് സ്‌കൂളില്‍ അധ്യാപകനായി സേവനം അനുഷ്ഠിക്കുമ്പോഴാണ് 1995 ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ അധ്യാപകനായി. തുടര്‍ന്ന് 2004 വരെ മലപ്പുറം ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചു. 2004- മുതല്‍ 2024 വരെ എറണാകുളം ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സേവനം അനുഷ്ഠിച്ചു.

2024 മെയ് 31 ന് ചെറുവട്ടൂര്‍ ഗവ.റ്റി റ്റി ഐയില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്ക് മടങ്ങുമ്പോഴാണ് മകള്‍ ഫൗസിയ എം എഡ് പഠനത്തിനായി മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ അപേക്ഷിച്ചത്. എം എ ഇംഗ്ലീഷ്, എം എ സോഷ്യലോളജി, ബി എഡ്, സെറ്റ് എന്നീ ബിരുദങ്ങളുള്ള ഹുസൈന്‍ മാസ്റ്റര്‍ക്കും എം എഡ് പഠിക്കണമെന്ന മോഹം ഉദിച്ചത്. രണ്ടാമത്തെ മകളോടൊപ്പം ഹുസൈന്‍ മാസ്റ്ററും എം എഡിന് മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ അപേക്ഷിക്കുകയായിരുന്നു.

ഇരുവര്‍ക്കും എം എഡിന് അഡ്മിഷന്‍ ലഭിച്ചതോടെ ഒരേ കോളേജില്‍ ഒരേ ക്ലാസില്‍ ഇരുവരും വിദ്യാര്‍ത്ഥികളായി എത്തും. മകള്‍ ഫൗസിയ എം എസി, ബിഎഡ് ബിരുദങ്ങള്‍ക്ക് ശേഷമാണ് എം എഡിന് ചേര്‍ന്നത്. ഭാര്യ റഹിമ ബീവി പായിപ്ര ഗവ.യു പി സ്‌കൂള്‍ ഹെഡ്മിസ്ട്രസാണ്. ഫൗസിയയുടെ ഭര്‍ത്താവ് ചേലക്കുളം വെള്ളേക്കാട്ട് ജാസിര്‍ വെങ്ങോല ഗ്രാമ പഞ്ചായത്തിലെ ക്ലര്‍ക്കാണ്. മൂത്ത മകള്‍ പി എച്ച് ഫാരിസ ബി എസ് സി ബിഎഡ് കഴിഞ്ഞ് പി എസ് സി കോച്ചിംഗ് നടത്തി വരുന്നു. മകന്‍ അദ്‌നാന്‍ ഹുസൈന്‍ കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളേജ്  ബിടെക് വിദ്യാര്‍ത്ഥിയാണ്.

 

hussain