കൊച്ചി: . രണ്ടു കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി വിമാനത്തവാളത്തിൽ യുവാവ് പിടിയിൽ. കോഴിക്കോട് സ്വദേശി ഫവാസിനെയാണ് കൊച്ചി കസ്റ്റംസ് പിടികൂടിയത്. 7.92 കിലോ കഞ്ചാവുമായി ബാങ്കോക്കില്‍ നിന്ന് എയര്‍ ഏഷ്യ വിമാനത്തിലാണ് ഫവാസ് എത്തിയത്.
'തുണികള്‍ക്കൊപ്പം ഒളിപ്പിച്ച നിലയിൽ 17 ബാഗുകളിലായിട്ടാണ് കഞ്ചാവ് കണ്ടെത്തിയത്. ഡിആര്‍ഐ കണ്ണൂര്‍ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊച്ചി കസ്റ്റംസ് യൂണിറ്റാണ് കഞ്ചാവ് പിടികൂടിയത്.ഏറെ വീര്യമുള്ള ഹൈബ്രിഡ് കഞ്ചാവാണിത്. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.