കൊച്ചി : എനിക്ക് ചെയർമാനോട് സംസാരിക്കാൻ ഭയമാണ്. പരസ്യമായി മാപ്പു പറയണം എന്ന നിർദേശത്തെ തുടർന്ന് സെക്രട്ടറിയ്ക്ക് എഴുതിയ കത്ത് പാതിയിൽ നിർത്തി ജോളി മധു. കത്തെഴുതുന്നതിനിടെയിലാണ് തലച്ചോറിൽ രക്ത സ്രാവം ഉണ്ടായി ജോളി ബോധരഹിതായത്.
തൊഴിൽ സ്ഥലത്തു പീഡനത്തിരയായ ആളാണ് താനെന്നും എന്റെ ജീവിതത്തിനും ആരോഗ്യത്തിനും അത് ഭീഷണിയാണ് അതുകൊണ്ട് എനിക്ക് അലപം സമയം തരൂ ഇതൊന്നു മറികടക്കാൻ എന്നാണ് ഇംഗ്ലീഷിൽ എഴുതി പാതിയാക്കിയ കത്തിന്റെ ഉള്ളടക്കം.
കയർ ബോർഡിലെ ഉദ്യോഗസ്ഥർക്കെതിരെ തൊഴിൽ സ്ഥലത്തെ പീഡനത്തിനു പരാതി നൽകിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ചികിത്സയിരിക്കയാണ് ജോളി മധു മരണത്തിനു കീഴടങ്ങിയത്.