ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ ചോദ്യം ചെയ്ത് വിട്ടു

ാവിലെ പത്തേ മുക്കാലോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചക്ക് മൂന്ന് മണിയോടെയാണ് അവസാനിച്ചത്. നാലു മണിക്കൂറോളമാണ് എംഎല്‍എയെ ചോദ്യം ചെയ്തത്.

author-image
Biju
New Update
hdtghB

I C Balakrishnan

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ ചോദ്യം ചെയ്തു. രാവിലെ പത്തേ മുക്കാലോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചക്ക് മൂന്ന് മണിയോടെയാണ് അവസാനിച്ചത്. നാലു മണിക്കൂറോളമാണ് എംഎല്‍എയെ ചോദ്യം ചെയ്തത്. എന്‍ എം  വിജയന്‍ കെപിസിസി പ്രസിഡന്റിന് എഴുതിയ കത്തിലെ പരാമര്‍ശങ്ങളെ കുറിച്ചും അര്‍ബന്‍ ബാങ്കിലെ നിയമനത്തിനായുള്ള എംഎല്‍എയുടെ  ശുപാര്‍ശകത്തും സംബന്ധിച്ചും ചോദ്യങ്ങള്‍ ഉണ്ടായെന്നാണ് സൂചന.

കെപിസിസി പ്രസിഡന്റിനായി എഴുതിയ കത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുമായി ഉണ്ടായിരുന്ന ഇടപാടുകളെ കുറിച്ചും എന്‍ എം വിജയന്‍ പരാമര്‍ശിച്ചിരുന്നു. ഏതൊക്കെ സാമ്പത്തിക ഇടപാടുകളാണ് തനിക്ക് ബാധ്യതയുണ്ടാക്കിയതെന്ന് വിശദീകരിക്കുമ്പോഴായിരുന്നു എംഎല്‍എയുടെ പേരും കുറിച്ചിരുന്നത്. ഈ കത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്നതെന്ന് പ്രതിഭാഗം വാദിക്കുമ്പോഴും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടുകയാണ് അന്വേഷണസംഘം. 

ഇടപാടുകള്‍ എന്തെങ്കിലും നടന്നിരുന്നോ നിയമന കാര്യങ്ങളില്‍ ഇടപെട്ടിരുന്നോ തുടങ്ങിയവ അന്വേഷണസംഘം ചോദിച്ചതായാണ് സൂചന. അര്‍ബന്‍ ബാങ്കിലെ നിയമനത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകള്‍ക്ക് വേണ്ടി എഴുതിയ കത്തും ഇതിനിടെ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ചും ചോദ്യങ്ങളുണ്ടായെന്നാണ് വിവരം. എന്നാല്‍ സാമ്പത്തിക ഇടപാടുകളില്‍ ഒരു ബന്ധവുമില്ലെന്ന മറുപടിയാണ് ഐസി ബാലകൃഷ്ണന്‍ അന്വേഷണസംഘത്തിന് നല്‍കിയത്. ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു. നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്ന് എംഎല്‍എ ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ മാധ്യമങ്ങേെളാട് പറഞ്ഞു.

നാളെയും ഐസിബാലകൃഷണനെ പൊലീസ് ചോദ്യം ചെയ്യും. കല്‍പ്പറ്റ പുത്തൂര്‍വയലിലെ ജില്ലാ ഹെഡ്ക്വാര്‍ട്ടര്‍ ക്യാമ്പില്‍ വെച്ചാണ് ചോദ്യം ചെയ്തത്.  കോടതി നിര്‍ദേശപ്രകാരം ശനിയാഴ്ച വരെ ഐസി ബാലകൃഷ്ണനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘത്തിനാവും. അതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ രണ്ട് പേരുടെ ജാമ്യത്തില്‍ വിട്ടയക്കും.കഴിഞ്ഞ മൂന്നുദിവസം ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെയും മുന്‍ ട്രഷറര്‍ കെ കെ ഗോപിനാഥനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.