തിരുവനന്തപുരം : നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിനും മകള്‍ക്കുമെതിരെ പരാതി നല്‍കിയ ജീവനക്കാര്‍ തട്ടിപ്പ് നടത്തിയെന്ന് സമ്മതിക്കുന്ന വീഡിയോ പുറത്ത്.പരാതി നല്‍കിയ പെണ്‍കുട്ടികളും കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയും ദിയയുമായി സംസാരിക്കുന്ന വീഡിയോ സിന്ധു കൃഷ്ണ കുമാര്‍ സമൂഹ മാധ്യമത്തിലൂടെ പോസ്റ്റ് ചെയ്തത്.തട്ടിപ്പ് നടത്തിയതില്‍ കുറ്റബോധം തോന്നിയെന്നും ഓഗസ്റ്റിലാണ് ആദ്യമായി പണം തട്ടിയതെന്നും അവര്‍ പറയുന്നത് വീഡിയോയില്‍ കാണാം.നിങ്ങള്‍ തട്ടിപ്പ് നടത്തി എത്ര കാശുണ്ടാക്കി എന്നറിയണമെന്ന് അഹാന ജീവനക്കാരോട് ചോദിക്കുന്നുണ്ട്.7 ലക്ഷം എന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാകുന്നത് എന്നാണ് ഭര്‍ത്താവ് അശ്വിന്‍ പറയുന്നത്.എന്നാല്‍ ചോദിക്കുന്നതിന് സത്യം പറഞ്ഞാല്‍ എല്ലാ പ്രശ്‌നങ്ങളും മാന്യമായി അവസാനിപ്പിക്കാമെന്നും അല്ലെങ്കില്‍ തങ്ങള്‍ക്ക് പകരം പൊലീസാകും നിങ്ങളെ ചോദ്യം ചെയ്യുക എന്ന് അഹാന വീഡിയോയില്‍ പറയുന്നുണ്ട്.ശനിയാഴ്ചയാണ് കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ജീവനക്കാരികള്‍ പരാതി നല്‍കുന്നത്. കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ദിയ കൈപ്പറ്റിയെന്നും തട്ടിക്കൊണ്ടുപോയി ഫോണ്‍ തട്ടിയെടുത്തുവെന്നും മുറിയില്‍ പൂട്ടിയിട്ട് കൊല്ലുമെന്ന് പറഞ്ഞെന്നും ജീവനക്കാര്‍ ആരോപിച്ചിരുന്നു.
അറിയാം ചേച്ചി, തെറ്റ് പറ്റി; പൊലീസിനോട് പറയരുത്, അഹാന വീഡിയോ വൈറല്‍
തട്ടിപ്പ് നടത്തിയതില്‍ കുറ്റബോധം തോന്നിയെന്നും ഓഗസ്റ്റിലാണ് ആദ്യമായി പണം തട്ടിയതെന്നും അവര്‍ പറയുന്നത് വീഡിയോയില്‍ കാണാം.നിങ്ങള്‍ തട്ടിപ്പ് നടത്തി എത്ര കാശുണ്ടാക്കി എന്നറിയണമെന്ന് അഹാന ജീവനക്കാരോട് ചോദിക്കുന്നുണ്ട്
New Update