തിരുവനന്തുപുരം: കിളിയൂർ കൊലപാതകത്തിൽ പ്രജിൻ എതിരെ അമ്മ സുഷമയുടെ നിർണായക മൊഴി. അച്ഛനെ മകൻ കഴുത്തറുത്തു കൊന്ന സംഭവത്തിലാണ് സുഷമയുടെ മൊഴി. ഏഴു വർഷങ്ങളായി മകനെ ഭയന്നാണ് തങ്ങൾ ജീവിച്ചത് എന്ന് അമ്മ പറയുന്നു.
പ്രജിൻ സിനിമാ പഠനത്തിന് കൊച്ചിയിൽ പോയി വന്നതിന് ശേഷമാണ് മകന്റെ മാറ്റങ്ങൾ എന്ന് സുഷമ പറയുന്നു. മകന്റെ മുറിയിൽ കയറാൻ അനുവദിക്കില്ലായിരുന്നു. പുറത്തു പോകുമ്പോൾ മുറി പൂട്ടിയെ പോകാറുള്ളൂ.
റൂമിൽ കയറിയാൽ മകൻ ആക്രമണകാരനായി പ്രതികരിക്കുമായിരുന്നു. "മകൻ മുറിക്ക് പുറത്തു ഇറങ്ങിയാൽ എനിക്ക് ഭയമാണ്" എന്ന് സുഷമ പറയുന്നു. താനും മകളും മാത്രമാണ് വീട്ടിൽ ഉണ്ടാകുക. ആ സമയം വളരെ സൂക്ഷിച്ചു മാത്രമേ പുറത്തിറങ്ങു. മകൻ പലപ്പോഴും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുമായിരുന്നു.
മുറിയിൽ നിന്ന് ഇടയ്ക്കിടെ ഓം എന്ന് വൈബ്രേറ്റ് ചെയ്യുന്ന പോലെ ശബ്ദം കേൾക്കുമായിരുന്നു. മുറിക്കകത്തു എന്താണ് സംഭവിക്കുന്നത് എന്താണ് എന്ന് അറിയില്ലായിരുന്നു. കഴിഞ്ഞ 7 വർഷമായി അമ്മ സുഷമ്മയും അച്ഛൻ ജോസും മകനെ ഭയന്നാണ് ജീവിച്ചിരുന്നത്.
മുറിക്കുള്ളിൽ ബ്ലാക്ക് മാജിക് ആണ് നടക്കുന്നതെന്ന് തങ്ങൾക്കു അറിയില്ലായിരുന്നു എന്ന് സുഷമയുടെ മൊഴി. മകൻ ജയിലിൽ നിന്ന് വന്നാൽ തന്നെയും കൊല്ലും എന്ന ഭയം ഉണ്ടെന്നും അമ്മ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
വെള്ളറട സ്വദേശി ജോസിനെ (70) മകൻ പ്രജിൻ (28) കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ജോസിന്റെ മൃതദേഹം അടുക്കളയിൽ ആണ് കിടന്നിരുന്നത്.