/kalakaumudi/media/media_files/cZsyMftDZ8OHKe0jz4Xv.jpeg)
തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഡോ.വി.വേണു വിരമിച്ചതിനു പിന്നാലെ സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് മാറ്റം. ആഭ്യന്തര വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്കു ജലവകുപ്പിന്‍റെ അധിക ചുമതല നൽകി. വീണ എന്‍.മാധവനു ഭരണ നവീകരണ വകുപ്പിന്‍റെയും കെ.ഗോപാലകൃഷ്ണനു വ്യവസായ വകുപ്പ് ഡയറക്ടറുടെയും അധിക ചുമതല നല്‍കി.
വാട്ടര്‍ അതോറിറ്റിയുടെ പുതിയ എംഡി ജീവൻ ബാബുവാണ്. ശ്രീറാം വെങ്കിട്ടരാമനു കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍റെ (കെഎഫ്സി) പൂര്‍ണ അധിക ചുമതലയും നല്‍കി. കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെ നേരത്തേ തീരുമാനിച്ചിരുന്നു. ഭര്‍ത്താവ് വിരമിച്ച ഒഴിവില്‍ ചീഫ് സെക്രട്ടറിയാകുന്ന ശാരദാ മുരളീധരൻ ശനിയാഴ്ച ചുമതലയേല്‍ക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
