/kalakaumudi/media/media_files/2025/03/28/VDQrpSqw1vkDkn6wdLUT.jpg)
പത്തനംതിട്ട : തിരുവനന്തപുരത്ത് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥയായ മേഘയ്ക്ക് മലപ്പുറം സ്വദേശിയായ ഐബി ഉദ്യോഗസ്ഥനുമായി അടുപ്പമുണ്ടായിരുന്നുവെന്നു കുടുംബം. പ്രണയം സംബന്ധിച്ച വിവരം മേഘ തന്നെയാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്.
ആദ്യം എതിര്‍ത്തെങ്കിലും മേഘയുടെ ഇഷ്ടത്തിന് വീട്ടുകാര്‍ സമ്മതം നല്‍കുകയായിരുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തുമെന്ന് ആയപ്പോള്‍ ഐബി ഉദ്യോഗസ്ഥന്‍ ഈ ബന്ധത്തില്‍ നിന്നും പിന്മാറി. ഇതിനെ തുടര്‍ന്നാണു മേഘ ട്രെയിനിനു മുന്നില്‍ ചാടി മരിക്കാന്‍ കാരണമെന്നാണ് ആരോപണം.
''എന്റെ മോള്‍ പോയി, മുറിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പോയ കുഞ്ഞാണ്, ഷിഫ്റ്റ് കഴിഞ്ഞെന്ന് പറഞ്ഞ് എന്നെ വിളിച്ച കുട്ടിയാണ്. പത്ത് മണിയായപ്പോള്‍ മരിച്ചെന്ന് അറിഞ്ഞു. ഒരു പയ്യനുമായി ഇഷ്ടത്തിലായിരുന്നു. കല്യാണത്തെക്കുറിച്ച് അവനുമായി ഞങ്ങള്‍ സംസാരിച്ചിരുന്നു'' മേഘയുടെ പിതാവ് മധുസൂദനന്‍ പറഞ്ഞു. സിവില്‍ സര്‍വീസ് നേടിയിട്ട് കല്യാണം മതിയെന്നാണ് യുവാവ് പറഞ്ഞിരുന്നതെന്ന് പിതാവ് പറയുന്നു. സംഭവത്തില്‍ ഐബിക്കും പൊലീസിനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.