ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്തിന്റെ ജാമ്യാപേക്ഷ തളളി

പ്രതിക്ക് പെണ്‍കുട്ടിയുടെമേല്‍ വ്യക്തമായ സ്വാധീനമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തളളിയത്.

author-image
Sneha SB
New Update
IB OFFICER SUK

തിരുവനന്തപുരം : തിരുവനന്തപുരം ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി.പ്രതിക്ക് പെണ്‍കുട്ടിയുടെമേല്‍ വ്യക്തമായ സ്വാധീനമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തളളിയത്.സുകാന്തിന് ഒരേ സമയം നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.പ്രതി സാമ്പത്തികമായും ,ശാരീരികമായും യുവതിയെ ചൂഷണം ചെയ്തതായി സംശയിക്കാനുളള സാഹചര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.ആത്മഹത്യക്ക് തെളിവായി വാട്‌സ് ആപ്പ് ചാറ്റുകള്‍ ഉണ്ടെന്ന പറഞ്ഞ കോടതി , കേസ് ഡയറിയുടെ ചില ഭാഗങ്ങള്‍ മാധ്യമങ്ങള്‍ വഴി എങ്ങനെ പുറത്ത് പോയെന്ന് അന്വേഷിക്കാനും നിര്‍ദേശിച്ചു.

High Court bail application suicide