/kalakaumudi/media/media_files/2025/07/11/sukanth-bail-2025-07-11-12-52-39.png)
എറണാകുളം : ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന സുകാന്ത് സുരേഷിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.കൊച്ചിയില്‍ ഐബി ഉദ്യോഗസ്ഥനായിരുന്ന സുകാന്തിന്റെ ശാരീരിക മാനസിക പീഡനത്തെ തുടര്‍ന്നാണ് സഹപ്രവര്‍ത്തകനായിരുന്ന യുവതി ആത്മഹത്യ ചെയ്തത് എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. പൊലീസിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായത് കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. സുകാന്ത് ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളുടെ അടക്കം വിശദാംശങ്ങള്‍ ഹാജരാക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.