ഐ.ബി.എസ്.എ പുരുഷ ബ്ലൈൻഡ് ഫുട്ബോൾ നേഷൻസ് കപ്പ് – ഇംഗ്ലണ്ടിന് കിരീടം.

ഐ.ബി.എസ്.എ പുരുഷ ബ്ലൈൻഡ് ഫുട്ബോൾ നേഷൻസ് കപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ജേതാക്കൾ. കാക്കനാട് യുണൈറ്റഡ് സ്പോർട്സ് സെന്ററിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ട് എതിരില്ലാത്ത ഒരു ഗോളിന് ഇറാനെ തോൽപിച്ചാണ് ജേതാക്കളായത്.

author-image
Shyam
New Update
PHOTO (2)

തൃക്കാക്കര: ഐ.ബി.എസ്.എ പുരുഷ ബ്ലൈൻഡ് ഫുട്ബോൾ നേഷൻസ് കപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ജേതാക്കൾ. കാക്കനാട് യുണൈറ്റഡ് സ്പോർട്സ് സെന്ററിൽ നടന്ന ഫൈനലി ഇംഗ്ലണ്ട് എതിരില്ലാത്ത ഒരു ഗോളിന് ഇറാനെ തോൽപിച്ചാണ് ജേതാക്കളായത്. കളി അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കെയാണ് ഇംഗ്ളണ്ട് വിജയ ഗോൾ നേടിയത്. ഇന്ത്യയെ (3-1) എന്ന സ്കോറിന് പരാജയപ്പെടുത്തി ഇറ്റലി മൂന്നാം സ്ഥാനം കരസ്ഥമാക്കി. മികച്ച ഗോൾകീപ്പറായി ഇംഗ്ലണ്ടിന്റെ ഡിലൻ മാൽപാസിനെതെരഞ്ഞെടുത്തു. ടൂർണമെന്റിലെമികച്ചകളിക്കാരയായി ഇംഗ്ലണ്ടിന്റെ അംജദ് ഈസയും, ഏറ്റവുംകൂടുതൽഗോൾ ഇറ്റലിയുടെ പോൾ അയിബൊയുംസ്വന്തമാക്കി,ഇറാൻ, ഇറ്റലി, ഇന്ത്യ, പോളണ്ട്, കൊറിയ എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്, വിജയികൾക്ക് മുൻ നെതർലാൻഡ്‌സ് അംബാസിഡര്‍ വേണുരാജാമണി,മാനേജിംഗ്ഡയറക്ടര്‍, ജൈഹിന്ദ്സ്റ്റീല്‍ ദിവ്യകുമാര്‍ജെയിന്‍. ജി.പി.എസ്സ്‌ കൂള്‍ പ്രിന്‍സിപ്പല്‍ ദിലീപ്‌ജോര്‍ജ് എന്നിവർചേർന്ന് ട്രോഫികളും,പുരസ്‌കാരങ്ങളും സമ്മാനിച്ചു.

Blind Football