/kalakaumudi/media/media_files/2025/07/12/whatsapp-ima-2025-07-12-17-06-48.jpeg)
തിരുവനന്തപുരം: സതേണ്‍ ഇന്ത്യ റീജിയണല്‍ കൗണ്‍സിലിന്റെ (എസ് ഐ ആര്‍ സി) കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ട്രിവാന്‍ഡ്രം ചാപ്റ്ററിന് 2024-25 വര്‍ഷത്തെ ബി വിഭാഗത്തിലെ മികച്ച ചാപ്റ്റര്‍ പുരസ്‌ക്കാരം ലഭിച്ചു. ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന 62-ാമത് നാഷണല്‍ കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്‌സ് കണ്‍വെന്‍ഷന്‍ 2025ല്‍ പുരസ്‌ക്കാരം സമ്മാനിച്ചു. തുടർച്ചയായി രണ്ടാം വർഷമാണ് ട്രിവാൻഡ്രം ചാപ്റ്റർ പുരസ്ക്കാരം നേടുന്നത്.കഴിഞ്ഞ ഒരു വര്‍ഷമായി പ്രൊഫഷണല്‍ വികസനം, വിദ്യാര്‍ഥി പിന്തുണ, കമ്മ്യൂണിറ്റി ഇടപെടല്‍ തുടങ്ങി ചാപ്റ്റര്‍ നല്‍കിയ മികച്ച സംഭാവനകള്‍ അംഗീകരിച്ചാണ് അംഗീകാരം ലഭിച്ചത്.