/kalakaumudi/media/media_files/2024/12/03/ZaQpSLQr4xlOy6gWKOa3.jpg)
കൊച്ചി: ഐസ്ക്രീം പാർലർ ഉടമയെ മൂന്ന് മാസമായി കാണാനില്ലെന്ന് പരാതി. അഞ്ചുമന റോഡിലെ ഐസ്ക്രീം പാർലറുടമ ഇടപ്പള്ളി നോർത്ത് ജനതാറോഡ് ചുള്ളിപ്പറമ്പിൽ ലൈൻ പനമൂട്ടിൽ വീട്ടിൽ ദാസൻ ജോസഫിനെയാണ് (44) ജനുവരി 23 മുതൽ കാണാതായത്.
വീട്ടുകാരുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല. മൊബൈൽ ഫോണുകൾ പ്രവർത്തിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ആളെക്കുറിച്ച് വിവരം ലഭിച്ചാൽ 9497932785, 9497980425 നമ്പരുകളിൽ പാലാരിവട്ടം പൊലീസുമായി ബന്ധപ്പെടണമെന്ന് സിറ്റി പൊലീസ് അറിയിച്ചു.